Tuesday, December 23, 2008

സ്വപ്നങല്ക് കാലഹരണം

മഴ പെയ്യുമ്പോഴോര്‍ത്തു മരപ്പാവയുടെ നൊമ്പരം

ചിറകറ്റ്, ചിരി വറ്റി, അവശ സ്വപ്നങ്ങള്‍ക്ക് മീതേ തനിച്ചു പനിച്ചു കിടപ്പിലാണ്...
മെയ്യില്‍ നിറമൊഴിഞ്ഞു, കണ്ണില്‍ കനലണഞ്ഞു, അരങ്ങില്‍ പാട്ടോഴിഞ്ഞു വ്രണങ്ങളില്‍ കൃമിയും..! 
ഇനിയിതാ മഴ പെയ്തു ചിതല്‍പുറ്റിന്‍ വസന്തം

എങ്കിലുമുയിരിടും പാവയ്ക്കു ശില്പിയോടനുരാഗം വീണ്ടും ശില്പമാവാനഭിലാഷം!
മഴ പെയ്തു തോരവേ കണ്ടു മണ്ണില്‍ വക്കൊടിഞു ഒഴിഞ്ഞ കപ്പ്... പുതിയ പ്ലാസ്റ്റിക് കപ്പ്‌ !
കഴുകുംപോഴുണ്ടായോരപകടം, പുതിയ കപ്പിന്റെ ജീവിത ദുരന്തം...


സ്ടബ്ധനായൊരുഞൊടി, കേട്ടോരീയുള്വിളി... ഇരുകരമുയര്‍ന്നു കേണൂ 'വീണ്ടും മഴ പെയ്യട്ടെ വസന്തമാവട്ടെ' ശവം നാറിപ്പൂ നിറങ്ങളാണിനി!!!

Friday, August 29, 2008

പ്രതിമയുടെ സ്വാതന്ത്ര്യം


ആദിയില്‍ സ്വാതന്ത്ര്യം, വായു പോലെ, വെള്ളം പോലെ, ആര്‍കും എപ്പോഴും സുലഫം...
പിടിച്ചു തിന്നാന്‍ സിംഹത്തിന് കുതറിയോടാന്‍ മാനിന്!

സിംഹങളില്‍ ചിലര്‍ പറഞ്ഞു 'പിടിച്ചു തിന്നേണ്ടത് ഞാന്‍ മാത്രമാണ്'


മാനുകളില്‍ ചിലര്‍ 'കുതറിയോടുന്നത് ഞാന്‍ മാത്രവും'


സിംഹങ്ങളും മാനുകളും വെവ്വേറെ കൂടുകളില്‍ അടക്കപ്പെടതിനു ശേഷം


എപ്പോഴോ സ്വാതന്ത്ര്യം ആഴമേറിയ നദിയില്‍ തലയില്‍ മുള്‍ക്കിരീടവുമായി പ്രതിമയാക്കപ്പെട്ട നിലയില്‍ കണ്ടെത്തി...

Wednesday, July 23, 2008

പെയ്തൊഴിയാതെ മഴ...

ആത്മാവില്‍ മഴ പെയ്യാന്‍ തുടങ്ങുന്നു
കാരുണ്യം ഖനീഭവിച്ച ആകാശത്തിന്റെ കണ്ണില്‍ നിന്ന് 
മഴ തുള്ളികളായി,
തളർന്നു ബോധം മറന്ന ശബ്ദങ്ങളുടെ നെഞ്ചിലേക്ക് 
ഉരുകിയ ഈയത്തുള്ളികള്‍ പോലെ മഴ..
അപ്രതീക്ഷിത ഉണര്‍ച്ചയില്‍ ഇന്ദ്രിയങ്ങൾക്ക് വിഭ്രാന്തി
ദാഹത്തിന്റെ വെലിയിറക്കത്തിൽ നെടുവീര്‍പ്പ്
വിലാപത്തിന്റെ നിമ്നോന്നതികളില്‍ 
തെന്നിവീണൊരു കാറ്റില്‍ കുളിര്, പ്രണയം 
ഒരു തിരിച്ചറിവിന്റെ നിശ്വാസം..                   
ഉഷ്ണത്തിന്റെ മരുഭൂവിജനതയിലേക്ക്
മഴ മേഘങ്ങളുമായിനിയും നീ...

ചന്നം പിന്നം പെയ്തിറങ്ങുന്നു മഴ...                                    
കണ്ണുകളിടഞ്ഞാലൊരു മിന്നലില്‍ എരിയുന്നു,                    
ഏങ്ങലടികളില് ഹൃദയം കാതില്‍ വന്നലച്ചു വീഴുന്നു, 
വാക്കുകളേതോ ഇടവഴികളില്‍ കിതക്കുന്നു...

കണ്ണീര്‍ ഒന്നും മറന്നതേയില്ല,                         
മഴ മറന്ന കാലത്തില്‍ ചവറുകള്‍ വന്നുമൂടിയ 
അരുവികളുടെ വടുക്കളിലേക്ക് സംഘം ചേർന്ന്
അവ വഴികളുണ്ടാക്കുന്നു
മോക്ഷമടയാന്‍ കടലിനെ തേടുന്നു

ഇപ്പോള്‍ വിലാപവേഗത്തില്‍ 
ഇടമുറിയുന്ന നിന്റെ വിതുമ്പലുകള്‍
ഒടുവിലെ മഴത്തുള്ളികളുടെ പാട്ട്..!

ഞാന്‍ ജനാലകള്‍ തുറന്നു വെക്കുന്നു, 
ആത്മസാഫല്യത്താല്‍ തെളിഞ്ഞ 
ആകാശത്തിന്റെ ചിരികാണാന്‍

മഴ! 
ഭൂമിയുടെ മുറിവുകളിലേയ്ക്ക്
ആകാശത്തിന്റെ കരച്ചില്‍..
നീ എന്റെ കിളികൾക്കാകാശവും..!

Tuesday, July 1, 2008

കാത്തിരിപ്പ്‌


ഈ നിമിഷങ്ങളെ എങ്ങനെ എഴുതാനാണു,
ഒരു തുള്ളി വെള്ളത്തിനായി വരണ്ട മണ്ണിന്റെ ധ്യാനമെന്നോ , ഒരു തുന്ട് റൊട്ടിക്കയ് കിനാവില് കയ്നീട്ടുന്ന , പിഞ്ചു കുഞ്ഞിന്റെ തലര്നുറക്ക്മൊ,



അല്ല, ദാഹത്തിന്റെയും വിശപ്പിന്റെയും ശമന നിര്വൃതികല്കും അപ്പുറം



തന്നിലേക്ക് പടന്ര്‍ന്നു നിറയുന്ന, ചുണ്ടുകളാല്‍ തലോടിയുറക്കുന്ന ലേപത്തിനായി പൊട്ടിനീരുന്നൊരു മുറിവിന്റെ പ്രാര്ത്ഥന, നിശബ്ദ നിലവിളി,



അര്‍ദ്രമൊരു ഹൃദയത്തില്‍ വീണു മോക്ഷമടയാന്‍ തിരക്ക് കൂട്ടുന്നൊരു നിലവിളിയെന്‍ നെഞ്ചില്‍,



ഉലയുന്ന നാലുചുവരുകളില്‍ അമര്‍ന്നു വിങ്ങുന്ന മനസ്സു, മുറുകിയ ഞരമ്പുകളില്‍ പൊടിഞ്ഞു പൂക്കുന്ന ചുവന്ന മൊട്ടുകള്‍, മോക്ഷസങ്ങ്ഗേതങ്ങളില് വഴി മറന്നു ഞാനും,



ഇനി എപ്പോള്‍ വേണമെന്‍കിലും പൊടിഞ്ഞു വീഴാം ഈ ചുവരുകള്‍,



ഒന്നു ഞരങ്ങി ഒരു തുള്ളി വെള്ളത്തിന്‌ വാ പിളാര്തിയോടുന്ഗാം മോഹങ്ങള്‍,



അതുവരെ, ചുവരുകളില്‍ വന്നലച്ചു വീഴുന്ന വിലാപ കംബ്ബനങ്ങള്‍ ഇതാ എനിക്ക് ചുറ്റും ഉറവയിടുന്നുണ്ടാകും,



ദിക്കറിയാത്ത വഴികളില്‍ വിലയിക്കാന്‍ മാത്രമായി ഒഴുകുന്നുണ്ടാകും...



ആ ഓളങ്ങളെ കുമ്പിളില്‍ ഏറ്റു വാങ്ങുന്ന കയ്കള്‍ കാത്തുകൊന്ടീ കിടപ്പ്,



ഉള്ളം നിറയുന്ന ആനന്ദത്തില്‍ മുങ്ങി നിവരുന്ന നിമിഷങ്ങള്‍ക്ക്കായീ കാത്തിരിപ്പ്...





Friday, June 6, 2008

dots makes lines

thoughts are scattered all around
fail everytime i try to gather,
some time losts in the midst of scribles that show no signs of togetherness,
gives no meaning as such,

for long, i was lookin towards a day, i would have everything in my right hand, hold it firmly and show the world here i come,
i criticise me, and around me
...and sorry friend, you are no exception......