സമയമെന്തേ നീങ്ങാത്തത്
ചോദിക്കുന്നുണ്ട്,
കരളെരിയുന്നൊരു നോവില്‍ തനിച്ചാക്കപ്പെട്ട സായാഹ്നം
പെരുമ്പറ കൊട്ടുന്നൊരു ഹൃദയത്തെ കണ്ണിറുക്കി ശാസിക്കുന്ന സമാഗമ സന്ധ്യ
കുറുക്കി വിളിച്ചൊരു ജീവന്‍ പിറന്നു വീഴാന്‍ വീര്പടക്കി ധ്യാനിക്കുന്ന പകല്‍
വിട്ടു പോകുന്നൊരു ജീവന് മിടിപ്പെണ്ണി കൂട്ടിരിക്കുന്നൊരു രാവിന്റെ പകുതി
മഴ കാത്തൊരു വരണ്ട പാടവും വയറൊട്ടിയ ബാലികയും വഴിക്കണ്ണുമായമ്മയും
പിറുപിറുപ്പില്‍ നിശബ്ദമൊരു നിലവിളിയില്‍
'സമയമെന്തിങ്ങനെ നിരങ്ങി നീങ്ങുന്നത്'
കണ്മുന്നില്‍ ചുമലൊപ്പം വളര്‍ന്നു മകന്‍
ഒരു പിടി മണ്ണായ് അച്ഛന്‍
മലകള്‍ പൊടിഞു മരുഭൂമിയായെന്റെ നാട്
മണല്‍ കൂനകളായ് നഗരം
നാളേക്കെന്നു നീട്ടി വെച്ചൊരു ചുമ്ബനം, തലോടല്‍, മാപ്പ്, കുമ്പസാരം, തിരുത്ത്
ഒക്കെയും തെരുവിനോരത്ത് അനാഥമായടിഞു കൂടവെ പുലമ്പുന്നുന്ടു
സമയം എത്ര പെട്ടെന്നാണു കടന്നു പോകുന്നത്
ഒടുവിലെന്റെ പുസ്തകത്തില്‍ 'ശുഭ'മെന്നു കുറി!
ഒരുറക്കില്‍ ഉന്മാദത്തില്‍
ശിഥിലമായൊരു പുരാനഗരം പോലെ
കാണാതാകവെ ചോദ്യമുയരുന്നുന്ടു
'നിശ്ചലമാകുന്നതു ഞാനോ കാലമോ?'
No comments:
Post a Comment