Wednesday, January 19, 2011
നേരം പോക്ക്
ചോദിക്കുന്നുണ്ട്,
കരളെരിയുന്നൊരു നോവില് തനിച്ചാക്കപ്പെട്ട സായാഹ്നം
പെരുമ്പറ കൊട്ടുന്നൊരു ഹൃദയത്തെ കണ്ണിറുക്കി ശാസിക്കുന്ന സമാഗമ സന്ധ്യ
കുറുക്കി വിളിച്ചൊരു ജീവന് പിറന്നു വീഴാന് വീര്പടക്കി ധ്യാനിക്കുന്ന പകല്
വിട്ടു പോകുന്നൊരു ജീവന് മിടിപ്പെണ്ണി കൂട്ടിരിക്കുന്നൊരു രാവിന്റെ പകുതി
മഴ കാത്തൊരു വരണ്ട പാടവും വയറൊട്ടിയ ബാലികയും വഴിക്കണ്ണുമായമ്മയും
പിറുപിറുപ്പില് നിശബ്ദമൊരു നിലവിളിയില്
'സമയമെന്തിങ്ങനെ നിരങ്ങി നീങ്ങുന്നത്'
കണ്മുന്നില് ചുമലൊപ്പം വളര്ന്നു മകന്
ഒരു പിടി മണ്ണായ് അച്ഛന്
മലകള് പൊടിഞു മരുഭൂമിയായെന്റെ നാട്
മണല് കൂനകളായ് നഗരം
നാളേക്കെന്നു നീട്ടി വെച്ചൊരു ചുമ്ബനം, തലോടല്, മാപ്പ്, കുമ്പസാരം, തിരുത്ത്
ഒക്കെയും തെരുവിനോരത്ത് അനാഥമായടിഞു കൂടവെ പുലമ്പുന്നുന്ടു
സമയം എത്ര പെട്ടെന്നാണു കടന്നു പോകുന്നത്
ഒടുവിലെന്റെ പുസ്തകത്തില് 'ശുഭ'മെന്നു കുറി!
ഒരുറക്കില് ഉന്മാദത്തില്
ശിഥിലമായൊരു പുരാനഗരം പോലെ
കാണാതാകവെ ചോദ്യമുയരുന്നുന്ടു
'നിശ്ചലമാകുന്നതു ഞാനോ കാലമോ?'
Thursday, February 5, 2009
ചുവന്ന കഫന് പുടവകള്
കിനാക്കളുടെ കളിവീട് മണ്ണോടു ചേര്ന്നിടത്ത് കബറടക്കം
കാളരാത്രിയിലും പുകമഞ്ഞിനെ പ്രഭാതമെന്നു ധരിച്ചു ഞങ്ങള്
കാതിലോതിക്കേട്ട മധുര വാക്കുകള് ശാന്തി മന്ത്രമെന്നു വിശ്വസിച്ചു
കൈത്തോക്കുകള് പണയം വെച്ചത് ഒരു നേരമെങ്കിലും റൊട്ടി വാങ്ങാമെന്നു വ്യാമോഹിച്ച്...
സംഭ്രമം പൂണ്ടു അപൂര്ണമായൊരു ചിരി മാത്രമായ് ബാല്യങ്ങള് ചിതറിക്കിടക്കുമ്പോള്
ലോകമേ... നിങ്ങളുടെ ദൂതിന്റെ പോരുളെനിക്ക് മനസ്സിലാവുന്നില്ല!!!
കരിക്കട്ടയായൊടുങ്ങിയ ഹൃദയങ്ങളോട് ചോദിച്ചു നോക്ക്,
രാസായുധങ്ങളല്ല... നിങ്ങളുടെ ക്രൂര മൌനമാണ് അവയെ കരിച്ചു കളഞ്ഞത് !!!
പിറന്ന മണ്ണില് സമാധാന ജീവിതം ഒരു ഭീകരാശയമാനെന്നു പറഞ്ഞു തരാന്
ഇനിയും ഉച്ചകോടികള് കൂടണ്ട,
ഉപ്പ് തീണ്ടാത്ത നിങ്ങളുടെ അനുശോചനങ്ങള്ക്ക്
ഉമ്മമാരുടെ കണ്ണീരടക്കാന് കഴിവില്ല
കൊലപാതകികള്ക്ക് വിനോദകെന്ദ്രങ്ങളില് വിരുന്നോരുക്കിയാല്
എന്റെ ഉടപ്പിറപ്പുകള്ക്ക് വിശപ്പടങ്ങില്ല
കോരി വിളംബിക്കൊള്ളുക തെരുവിലോഴുകിപ്പരക്കുന്ന ചോര കൂടി...
എന്റെ മണ്ണിനു അതിന്റെ ഗന്ധം തികട്ടി വീര്പ്പു മുട്ടുന്നു!!
വീണ്ടും കുഴിച്ചെടുത്തു നിറയ്ക്കുക വറ്റും വരെ ഇന്ധനം
നിര്ത്താതെ പറക്കട്ടെ കഴുകന്മാര്..!!
മിടിപ്പ് നിലക്കാതൊരു സ്വപ്നം അപ്പോഴും ബാക്കിയാണ്!!!
പോരാട്ടത്തിന്റെ തുരങ്കയാത്രക്കൊടുവില്
പുലരിയെ നമ്മള് കാണും...
ചോരയിറ്റാത്ത ചുവന്ന പൂക്കള് വിരിഞ്ഞിട്ടുണ്ടാവുമവിടെ...
എന്റെ കുഞ്ഞു മക്കള് കല്ലുലകള്ക്ക് പകരം പൂക്കള് കൊണ്ടു കളിക്കും
അന്നേ ദിവസം ജീവിച്ചിരിക്കാന് മാത്രമായി ഒരു മറക്ക് പിന്നിലും ഒളിഞ്ഞിരിക്കാനില്ല ഞാന്...
അധിനിവേശത്തിന്റെ കോട്ടകള്ക്ക് മേല് പൊട്ടിച്ചിതറി,
സ്വാതന്ത്ര്യത്തിന്റെ ജീവനറ്റ ഉടലിലേക്ക് പരകായ പ്രവേശം
എന്റെ അവകാശമാണ്,
അതിനെ വീറ്റോ ചെയ്യാന് ആര്ക്കാണധികാരം .. !!!
Tuesday, December 23, 2008
സ്വപ്നങല്ക് കാലഹരണം
ചിറകറ്റ്, ചിരി വറ്റി, അവശ സ്വപ്നങ്ങള്ക്ക് മീതേ തനിച്ചു പനിച്ചു കിടപ്പിലാണ്...
മെയ്യില് നിറമൊഴിഞ്ഞു, കണ്ണില് കനലണഞ്ഞു, അരങ്ങില് പാട്ടോഴിഞ്ഞു വ്രണങ്ങളില് കൃമിയും..!
ഇനിയിതാ മഴ പെയ്തു ചിതല്പുറ്റിന് വസന്തം
എങ്കിലുമുയിരിടും പാവയ്ക്കു ശില്പിയോടനുരാഗം വീണ്ടും ശില്പമാവാനഭിലാഷം!
മഴ പെയ്തു തോരവേ കണ്ടു മണ്ണില് വക്കൊടിഞു ഒഴിഞ്ഞ കപ്പ്... പുതിയ പ്ലാസ്റ്റിക് കപ്പ് !
കഴുകുംപോഴുണ്ടായോരപകടം, പുതിയ കപ്പിന്റെ ജീവിത ദുരന്തം...
സ്ടബ്ധനായൊരുഞൊടി, കേട്ടോരീയുള്വിളി... ഇരുകരമുയര്ന്നു കേണൂ 'വീണ്ടും മഴ പെയ്യട്ടെ വസന്തമാവട്ടെ' ശവം നാറിപ്പൂ നിറങ്ങളാണിനി!!!
Friday, August 29, 2008
പ്രതിമയുടെ സ്വാതന്ത്ര്യം

പിടിച്ചു തിന്നാന് സിംഹത്തിന് കുതറിയോടാന് മാനിന്!
സിംഹങളില് ചിലര് പറഞ്ഞു 'പിടിച്ചു തിന്നേണ്ടത് ഞാന് മാത്രമാണ്'
മാനുകളില് ചിലര് 'കുതറിയോടുന്നത് ഞാന് മാത്രവും'
സിംഹങ്ങളും മാനുകളും വെവ്വേറെ കൂടുകളില് അടക്കപ്പെടതിനു ശേഷം
എപ്പോഴോ സ്വാതന്ത്ര്യം ആഴമേറിയ നദിയില് തലയില് മുള്ക്കിരീടവുമായി പ്രതിമയാക്കപ്പെട്ട നിലയില് കണ്ടെത്തി...
Wednesday, July 23, 2008
പെയ്തൊഴിയാതെ മഴ...
Tuesday, July 1, 2008
കാത്തിരിപ്പ്

ഈ നിമിഷങ്ങളെ എങ്ങനെ എഴുതാനാണു,
ഒരു തുള്ളി വെള്ളത്തിനായി വരണ്ട മണ്ണിന്റെ ധ്യാനമെന്നോ , ഒരു തുന്ട് റൊട്ടിക്കയ് കിനാവില് കയ്നീട്ടുന്ന , പിഞ്ചു കുഞ്ഞിന്റെ തലര്നുറക്ക്മൊ,
അല്ല, ദാഹത്തിന്റെയും വിശപ്പിന്റെയും ശമന നിര്വൃതികല്കും അപ്പുറം
തന്നിലേക്ക് പടന്ര്ന്നു നിറയുന്ന, ചുണ്ടുകളാല് തലോടിയുറക്കുന്ന ലേപത്തിനായി പൊട്ടിനീരുന്നൊരു മുറിവിന്റെ പ്രാര്ത്ഥന, നിശബ്ദ നിലവിളി,
അര്ദ്രമൊരു ഹൃദയത്തില് വീണു മോക്ഷമടയാന് തിരക്ക് കൂട്ടുന്നൊരു നിലവിളിയെന് നെഞ്ചില്,
ഉലയുന്ന നാലുചുവരുകളില് അമര്ന്നു വിങ്ങുന്ന മനസ്സു, മുറുകിയ ഞരമ്പുകളില് പൊടിഞ്ഞു പൂക്കുന്ന ചുവന്ന മൊട്ടുകള്, മോക്ഷസങ്ങ്ഗേതങ്ങളില് വഴി മറന്നു ഞാനും,
ഇനി എപ്പോള് വേണമെന്കിലും പൊടിഞ്ഞു വീഴാം ഈ ചുവരുകള്,
ഒന്നു ഞരങ്ങി ഒരു തുള്ളി വെള്ളത്തിന് വാ പിളാര്തിയോടുന്ഗാം മോഹങ്ങള്,
അതുവരെ, ചുവരുകളില് വന്നലച്ചു വീഴുന്ന വിലാപ കംബ്ബനങ്ങള് ഇതാ എനിക്ക് ചുറ്റും ഉറവയിടുന്നുണ്ടാകും,
ദിക്കറിയാത്ത വഴികളില് വിലയിക്കാന് മാത്രമായി ഒഴുകുന്നുണ്ടാകും...
ആ ഓളങ്ങളെ കുമ്പിളില് ഏറ്റു വാങ്ങുന്ന കയ്കള് കാത്തുകൊന്ടീ കിടപ്പ്,
ഉള്ളം നിറയുന്ന ആനന്ദത്തില് മുങ്ങി നിവരുന്ന നിമിഷങ്ങള്ക്ക്കായീ കാത്തിരിപ്പ്...
Friday, June 6, 2008
dots makes lines
fail everytime i try to gather,
some time losts in the midst of scribles that show no signs of togetherness,
gives no meaning as such,
for long, i was lookin towards a day, i would have everything in my right hand, hold it firmly and show the world here i come,
i criticise me, and around me
...and sorry friend, you are no exception......